Whatsapp Comedy   ഒരു അമ്മായിയമ്മ തന്റെ മൂന്നു മ

Whatsapp Comedy   ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും
Generic placeholder image

Mukesh R

Whatsapp Comedy
 
ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും സ്നേഹം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു.

ആദ്യത്തെ മരുമോനെയും കൂട്ടി നടക്കാനിറങ്ങി.
ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ എടുത്തുചാടി.
മരുമകൻ പുറകെ ചാടി അമ്മായിയമ്മയെ രക്ഷിച്ചു.
പിറ്റേന്നു ഉറക്കമുണർന്ന മരുമകൻ കണ്ടതു മുറ്റത്തു കിടക്കുന്ന പുതുപുത്തൻ Toyota Corolla കാറാണ്.
ഇപ്രകാരം ഒരു കുറിപ്പും..
 "സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"
 
 
പിറ്റേന്നു രണ്ടാമത്തെ മരുമകനുമായി നടക്കാനിറങ്ങിയ അമ്മായിയമ്മ ഒരു പാലത്തിന്റെ മുകളിൽ നിന്നും താഴെ തോട്ടിലേക്കു ചാടി..
ഉടൻ തന്നെ മരുമകനും ചാടി അമ്മയിയമ്മയെ രക്ഷിച്ചു.
രണ്ടാമത്തെ മരുമകനും കിട്ടി അടുത്ത ദിവസം പുതിയൊരു Toyota Corolla..
കുറിപ്പോടെ..
"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"
 
 
മൂന്നാമത്തെ മരുമകനുമായി അതിനടുത്ത ദിവസം നടക്കാനിറങ്ങിയ അമ്മായിയമ്മ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്കു ചാടിയെങ്കിലും രക്ഷിക്കാൻ മൂന്നാമത്തെ മരുമകൻ ശ്രമിച്ചില്ല.
 
പിറ്റേന്നു രാവിലെ ഉറക്കമുണർന്ന മൂന്നാമത്തെ മരുമകൻ കണ്ടതു തന്റെ വീട്ടുമുറ്റത്തു കിടക്കുന്ന പുതുപുത്തൻ B.M.W കാറാണ്..!
 
അതിൽ ഇങ്ങനെയൊരു കുറിപ്പും വെച്ചിരുന്നു..
 
 

"സ്നേഹപൂർവ്വം സ്വന്തം അമ്മായിയപ്പൻ..!!"
 
Source : From WhatsApp